കൃഷ്ണഗിരി കപ്പിന് തുടക്കം

കൃഷ്ണഗിരി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ‘ഗ്രാന്‍ഡ് ഹൈപ്പര്‍ കൃഷ്ണഗിരി കപ്പ് -2023’ ഓള്‍ ഇന്ത്യ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടക്കമായി. സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ഡി.എഫ്.ഒ ദിനേഷ് കുമാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 25വരെ പ്രതിദിനം രണ്ട് ടി20മത്സരങ്ങള്‍ നടക്കും. കേരള, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും സ്റ്റേറ്റ് ലെവല്‍ താരങ്ങള്‍ 43 മുന്‍നിര ക്ലബ്ബുകളെ പ്രതിനിധീകരിച്ച് ടൂര്‍ണമെന്റില്‍ പങ്കെടുക്കും. മാര്‍ച്ച് 25നു നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ദിലിപ് വെങ്സര്‍ക്കാര്‍ മുഖ്യാതിഥി ആകും. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ വയനാട് മച്ചാന്‍സ് ക്രിക്കറ്റ് അക്കാദമി, വടകര ബ്രൂയ്സേര്‍സ് ക്രിക്കറ്റ് ക്ലബ്ബിനെ 6 വിക്കറ്റിന് തോല്‍പ്പിച്ചു. മച്ചാന്‍സ് ക്രിക്കറ്റ് അക്കാദമി താരം ശ്രീജിത്ത് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് കരസ്ഥമാക്കി.

0Shares

Leave a Reply

Your email address will not be published.

Social profiles