മുള്ളന്‍കൊല്ലി സ്‌കൂള്‍ സപ്തതി ആഘോഷം: പൂര്‍വാധ്യാപക, വിദ്യാര്‍ഥി സംഗമം ആറിന്

പുല്‍പ്പള്ളി: 1953ല്‍ സ്ഥാപിതമായ മുള്ളന്‍കൊല്ലി സെന്റ് തോമസ് യുപി സ്‌കൂളിന്റെ ഒരുവര്‍ഷം നീളുന്ന സപ്തതി ആഘോഷത്തിന്റെ ഭാഗമായി മെയ്‌ ആറിന് പൂര്‍വാധ്യാപക, വിദ്യാര്‍ഥി സംഗമം നടത്തും. രാവിലെ 9.30ന് മുള്ളന്‍കൊല്ലി ക്വീന്‍ മേരി ഓഡിറ്റോറിയത്തിലാണ് പരിപാടി. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പദ്മശ്രീ ചെറുവയല്‍ രാമന്‍, ചലച്ചിത്ര പ്രവര്‍ത്തകനും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിയുമായ സിബി തോമസ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. സപ്തതി ആഘോഷം പതാക ഉയര്‍ത്തല്‍, ഉദ്ഘാടനം, ഗുരുവന്ദനം, ആദ്യബാച്ചുകാരെ ആദരിക്കല്‍, സാംസ്‌കാരികസദസ്, കലാപരിപാടികള്‍ എന്നിവ നടത്തും.
കുടിയേറ്റകാലത്ത് മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് അക്ഷരാഭ്യാസം നേടുന്നതിനു മുഖ്യ ആശ്രയമായിരുന്നു മുള്ളന്‍കൊല്ലി സെന്റ് തോമസ് സ്‌കൂള്‍. വിദ്യാലയത്തില്‍ 70 വര്‍ഷത്തിനിടെ പഠിച്ചിറങ്ങിയതില്‍ നിരവധി പേര്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ വിവിധ രംഗങ്ങളില്‍ ഉന്നതസ്ഥാനം വഹിച്ചുവരികയാണ്.
കല, സാഹിത്യം, സമൂഹികസേവനം, ബോധവത്കരണം, കായികം തുടങ്ങിയ മേഖലകളിലായി 70ഓളം പരിപാടികളാണ് സപ്തതി ആഘോഷത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഫാ.ജോസ് തേക്കനാടി(രക്ഷാധികാരി), മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ (സഹരക്ഷാധികാരി), പ്രധാനാധ്യാപകന്‍ കെ.ജി. ജോണ്‍സണ്‍(ചെയര്‍മാന്‍), ജില്ലാ പഞ്ചായത്തംഗം ബീന കരുമാംകുന്നേല്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.ഡി. സജി, പഞ്ചായത്തംഗങ്ങളായ പി.കെ. ജോസ്, ജോസ് നെല്ലേടം, ഇ.കെ. രഘു, മഞ്ജു ഷാജി, റെല്‍ജു മിറ്റത്താനി,നോബി പള്ളിത്തറ(വൈസ് ചെയര്‍മാന്‍മാര്‍), ഷിജോയി മാപ്ലശേരി (ജനറല്‍ കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി 101 അംഗ കമ്മിറ്റി ആഘോഷ വിജയത്തിനു പ്രവര്‍ത്തിച്ചുവരികയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles