മാസ്റ്റേഴ്‌സ് ഗെയിംസില്‍ താരമായി ദീപ

മാനന്തവാടി: തിരുവനന്തപുരത്ത് നടന്ന മാസ്റ്റേഴ്‌സ് ഗെയിംസില്‍ ഒന്നാം സ്ഥാനം നേടി വയനാട് സ്വദേശിനി. കണിയാരം ചെളളൂപ്ര സി.ജി.ദീപയാണ് 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണമണിഞ്ഞത്. 55കാരിയായ ദീപ കഴിഞ്ഞ വര്‍ഷം കൊല്ലത്ത് നടന്ന മത്സരത്തില്‍ 400 മീറ്ററില്‍ ഒന്നാം സ്ഥാനവും 200, 100 മീറ്റര്‍ മത്സരങ്ങളില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. കണിയാരം പരേതരായ ചെള്ളൂപ്ര ഗോപാലന്‍-കാര്‍ത്യായനി ദമ്പതികളുടെ മകളാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles