ആദിവാസി യുവതി മരിച്ച നിലയില്‍

പനമരം: ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചുകുന്ന് പാലുകുന്ന് കൊളത്താറ കോളനിയിലെ സുനിതയാണ് (35)മരിച്ചത്. വീട്ടിലെ ജനലഴിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ വെളളിയാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നുവെന്നു ഭര്‍ത്താവ് സുരേഷ് പറയുന്നത്. പോലീസ് എത്തിയപ്പോള്‍ മൃതദേഹം നിലത്തു കിടത്തിയ സ്ഥിതിയിലായിരുന്നു. സുരേഷും സുനിതയും നിരന്തരം കലഹിക്കാറുണ്ടെന്നാണ് പോലീസിനു കോളനിക്കാരില്‍നിന്നു ലഭിച്ച വിവരം. മാനന്തവാടി ഡിവൈ.എസ്.പി എ.പി.ചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു അയച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്നു പോലീസ് പറഞ്ഞു. ഭര്‍ത്താവ് പോലീസ് നിരീക്ഷണത്തിലാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles