52 ലക്ഷത്തിന്റെ വികസന പ്രവൃത്തികള്‍ ഉത്ഘാടനം ചെയ്തു

ചീരാല്‍ ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍, വയനാട് ജില്ലാ പഞ്ചായത്തിന്റെ വിവിധ വികസന പ്രവൃത്തികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു

ചീരാല്‍: ചീരാല്‍ ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍, വയനാട് ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച പ്രധാന കെട്ടിടത്തിന്റെയും 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ഹയര്‍ സെക്കന്‍ഡറി കെട്ടിടത്തിന്റയും 12 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെയും ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവവും സഹകരണ വകുപ്പിന്റെ ഒരു ലക്ഷം രൂപയുടെ ധനസഹായത്തോടെ ആരംഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹകരണ സ്റ്റോറിന്റെയും ഉദ്ഘാടനം വയനാട് ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീറും ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ചീരാല്‍ ഡിവിഷന്‍ അംഗം അമല്‍ജോയ് അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്ന ശശീന്ദ്രന്‍, നെന്മേനി ഗ്രാമപഞ്ചായത്ത് അംഗം കെ.കൃഷ്ണന്‍കുട്ടി, പി.ടി.എ പ്രസിഡന്റ് എം.ചന്ദ്രബാബു, ഹെഡ്മാസ്റ്റര്‍ വി.ടി അബ്രഹാം, പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ആര്‍.എസ് ശ്രീജേഷ് സംസാരിച്ചു. എന്‍.എന്‍.എം, സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് ജേതാക്കളെ യോഗത്തില്‍ അനുമോദിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles