ഔഷധ വ്യാപാര മേഖലയില്‍ കുത്തകകള്‍ കടന്നുകയറുന്നതു തടയണമെന്ന്

ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ പ്രസിഡന്റ് സി.പി. ജോയിക്കുട്ടി(ഇടത്), സെക്രട്ടറി വി.ബി.വിനയ്.


കല്‍പറ്റ: ഔഷധ വ്യാപാര മേഖലയില്‍ കുത്തകകള്‍ കടന്നുകയറുന്നതു തടയണമെന്നു ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ 29-മത് വയനാട് ജില്ലാ ജനറല്‍ ബോഡി യോഗം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ജീവന്‍രക്ഷാ ഔഷധങ്ങള്‍ ജി.എസ്.ടി പരിധിയില്‍നിന്നൊഴിവാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് എ.എന്‍.മോഹന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്രാന്‍ അധ്യക്ഷത വഹിച്ചു. നാസര്‍ അറയ്ക്കല്‍, വി.ബി.വിനയ്,രഞ്ജിത് ദാമോദരന്‍, പി.പി.കുരുവിള, പി.ജെ.ഷാജു,ടി.പി.കുഞ്ഞുമോന്‍, എ.കെ.രാമകൃഷ്ണന്‍, സി.ഹാഫിസ് എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ അംഗങ്ങളുടെ മക്കളില്‍ പരീക്ഷകളില്‍ ഉന്നയ വിജയം നേടിയവരെ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി ആദരിച്ചു. ഭാരവാഹികളായി സി.പി.ജോയിക്കുട്ടി(പ്രസിഡന്റ്), വി.ബി.വിനയ്(സെക്രട്ടറി), അരവിന്ദാക്ഷന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles