ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്

മാനന്തവാടി മേരി മാതാ കോളേജിന് സമീപം ബൈക്കുമായി കൂട്ടിയിടിച്ച് തകര്‍ന്ന ഓട്ടോ

മാനന്തവാടി: മാനന്തവാടി കാട്ടികുളം റോഡില്‍ മേരി മാതാ കോളേജിന് സമീപം ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ക്കും ഓട്ടോയിലെ യാത്രക്കാരായ ഒഡീഷ സ്വദേശികളായ 3 പേര്‍ക്കുമാണ് പരിക്കേറ്റത് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം. പരിക്കേറ്റ 4 പേരെയും വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒഡീഷ സ്വദേശികളില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles