ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി

മര്‍ദ്ദനമേറ്റ കുമ്പളാട് മംഗലത്ത് വീട്ടില്‍ പ്രസാദ്

കമ്പളക്കാട്: വീടിന് മുന്നില്‍ ലഹരി ഉപയോഗിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത വീട്ടുടുമസ്ഥനെ യുവാക്കള്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി ആരോപണം. കുമ്പളാട് മംഗലത്ത് വീട്ടില്‍ പ്രസാദിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഒരു കൂട്ടം യുവാക്കള്‍ പ്രാസാദിന്റെ വീടിന്റെ ഗെയ്റ്റിന് മുന്നില്‍ നിന്നുകൊണ്ട് ലഹരി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട സംസാരത്തിന് ശേഷം ഇവര്‍ പരസ്പരം ഉയര്‍ന്ന ശബ്ദത്തില്‍ ബഹളം വെയ്ക്കാന്‍ തുടങ്ങിയതോടെ പ്രസാദ് ഇവരോട് വീടിന് മുന്നില്‍ നിന്നും മാറി നിന്നു സംസാരിക്കാന്‍ പറഞ്ഞതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. പ്രകോപിതരായ യുവാക്കള്‍ പ്രസാദിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പ്രസാദിനെയും വീട്ടുകാരേയും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും യുവാക്കള്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയാണ് പിന്‍വാങ്ങിയതെന്ന് പ്രസാദ് പറയുന്നു. യുവാക്കള്‍ നിരവധി കേസുകളിലെ പ്രതികള്‍ കൂടിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശത്ത് നിരന്തരം ലഹരി വില്‍പ്പനക്കായി പുറമേ നിന്നും ധാരാളം പേര്‍ ബൈക്കുകളില്‍ ഇവിടെ എത്താറുണ്ടെന്നും ഇത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles