കല്‍പ്പറ്റയില്‍ സ്ത്രീശക്തി സംഗമം 19ന്

കല്‍പ്പറ്റ: മഹിള സമന്വയ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 19ന് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സ്ത്രീശക്തി സംഗമം നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരം അമ്മമാര്‍ പങ്കെടുക്കുന്ന സംഗമം രാവിലെ 10ന് മാനന്തവാടി അമൃതാനന്ദമയീ മഠത്തിലെ ബ്രഹ്മചാരിണി ദീക്ഷിതാമൃതചൈതന്യ ഉദ്ഘാടനം ചെയ്യും. വേദി ജില്ലാ പ്രസിഡന്റ് ഡോ.അജിത സജീവ് വാസുദേവ് അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 3.30നാണ് സമാപനം. അമ്മമാരെ കര്‍മോത്സുകരാക്കുകയാണ് സംഗമ ലക്ഷ്യമെന്ന് വേദി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രമണി ശങ്കര്‍, വൈസ് പ്രസിഡന്റുമാരായ കെ.പി. പദ്മിനി രവീന്ദ്രന്‍, നളിനി വേണുഗോപാല്‍, ശാന്തി ഗോവിന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മക്കളെ സംസ്‌കാര സമ്പന്നരും ദേശാഭിമാനികളുമായി വളര്‍ത്താന്‍ പ്രാപ്തരാക്കുന്നതിനടക്കം ക്ലാസ് അമ്മമാര്‍ക്ക് നല്‍കും.

0Shares

Leave a Reply

Your email address will not be published.

Social profiles