ഹ്രസ്വചിത്ര മത്സരം

സുല്‍ത്താന്‍ബത്തേരി: റോട്ടറി ക്ലബും സ്വീഡന്‍ അലുമിനി അസോസിയേഷന്‍ കേരള ചാപ്റ്ററും സംയുക്തമായി ഹ്രസ്വചിത്ര മത്സരം നടത്തുന്നു. മയക്കുമരുന്ന് ദുരുപയോഗം പ്രമേയമാക്കി തയാറാക്കിയ അഞ്ച് മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ചിത്രങ്ങളാണ് മത്സരത്തിനു പരിഗണിക്കുക. വിജയികള്‍ക്ക് കാഷ് അവാര്‍ഡും പ്രശംസാപത്രവും നല്‍കും. fffrancypd@gmail.com, epmohandas@gmail.com എന്നീ വിലാസങ്ങളിലൊന്നില്‍ ജനുവരി ഒന്നിനു മുമ്പ് വീഡിയോ ലിങ്ക് ലഭ്യമാക്കണം. സമ്മാനാര്‍ഹമായ ഹ്രസ്വചിത്രങ്ങള്‍ ജനുവരി 13ന് വയനാട് ഡയറ്റില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും. ഫോണ്‍: 9447964115, 9446254188.

0Shares

Leave a Reply

Your email address will not be published.

Social profiles