മാനവ സംസ്‌കൃതി ചിത്രരചനാമത്സരം 23ന്

സുല്‍ത്താന്‍ബത്തേരി: മാനവ സംസ്‌കൃതി താലൂക്ക് കമ്മിറ്റി 23ന് മീനങ്ങാടി ജിഎല്‍പി സ്‌കൂളില്‍ രാവിലെ 10.30 മുതല്‍ ഉച്ചയക്ക് ഒന്നു വരെ നിറക്കൂട്ട് എന്ന പേരില്‍ ജില്ലാതല ചിത്രരചനാമത്സരം നടത്തും. അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഏഴ് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. പങ്കെടുക്കുന്നവര്‍ വയസ് തെളിയിക്കുന്ന രേഖയുമായി എത്തണമെന്ന് മാനവ സംസ്‌കൃതി ജില്ലാ ചെയര്‍മാന്‍ കെ.ജെ. മാണി, താലൂക്ക് ചെയര്‍മാന്‍ ടി.കെ. തോമസ് എന്നിവര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles