വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: യുവാവ് റിമാന്‍ഡില്‍

Read Time:2 Minute, 8 Second

സുല്‍ത്താന്‍ ബത്തേരി: ചീരാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കളിച്ചുകുളങ്ങര സ്വദേശി ആദിത്യനെയാണ്(20) ആത്മഹത്യ പ്രേരണക്കുറ്റത്തിന് നൂല്‍പ്പുഴ പോലീസ് അറസ്റ്റുചെയ്തത്. കോടതില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 20നാണ് വിദ്യാര്‍ഥിനിയെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ദൂരൂഹത ആരോപിച്ച ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുള്ള ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് ആത്മഹത്യക്ക് കാരണമായ വിവരം ലഭിച്ചത്. നൂല്‍പ്പുഴ എസ്.എച്ച്.ഒ എ.ജെ. അമിത് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുള്തതെ ജോലിസ്ഥലത്തുനിന്നാണ് ആദിത്യനെ കസ്റ്റഡിയിലെടുത്തത്. ഇന്‍സ്റ്റാഗ്രാം ചാറ്റിലൂടെയാണ് ആദിത്യന്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്.
വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്രചാരണം നടന്നിരുന്നു. വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷത്തിനു പിരിവ് നല്‍കാത്തതിനു ക്ലാസ് അധ്യാപിക ശകാരിച്ചതിലുള്ള മനോവിഷമമാണ് കുട്ടിക്കു ജീവനൊടുക്കാന്‍ പ്രേരണയായതെന്നായിരുന്നു പ്രചാരണം. പോലീസ് അന്വേഷണത്തില്‍ സത്യാവസ്ഥ പുറത്തുവന്നത് അധ്യാപികയ്ക്കു സഹായകമായി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles