യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍

Read Time:2 Minute, 24 Second

ജോണി ജോര്‍ജ്, വിഷ്ണു, അഭിജിത്ത്.

മീനങ്ങാടി: ബാറിനു സമീപം ഫുട്പാത്തില്‍ യുവാവിനെ കുപ്പിഗ്ലാസിനു തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പോലീസ് പിടികൂടി. കൃഷ്ണഗിരി ഞണ്ടുകുളത്തില്‍ ജോണി ജോര്‍ജ്(41), മൈലമ്പാടി വിണ്ണംപറമ്പില്‍ എം. വിഷ്ണു(24), മൈലമ്പാടി പള്ളിക്കുളങ്ങര പി.എ. അഭിജിത്ത്(23) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ പി.ജെ. കുര്യക്കോസ്, എസ്‌ഐ എം. വിനോദ്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശിവദാസന്‍, സുരേഷ്, സിപിഒമാരായ രാജു, ക്ലിന്റ്, രവീന്ദ്രന്‍, വിനോയ്, ഖാലിദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. മീനങ്ങാടി സ്വദേശിയുടെ പരാതിയിലാണ് ഇവര്‍ക്കെതിരേ കേസ്. ഏപ്രില്‍ 30ന് രാത്രിയാണ് പരാതിക്കു ആധാരമായ സംഭവം. ടൗണിലെ ബാറില്‍ കൈതട്ടി വീണുപൊട്ടിയ സോഡാക്കുപ്പിയുടെ പണമടയ്ക്കാന്‍ പരാതിക്കാരന്‍ വിസമ്മതിച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള തര്‍ക്കത്തിനുശേഷം പുറത്തിറങ്ങിയ പരാതിക്കാരന്റെ സുഹൃത്തിന്റെ മുഖത്തടിക്കാന്‍ ജോണി ജോര്‍ജ് ശ്രമിച്ചു. ഇതു തടയാനെത്തിയ പരാതിക്കാരനെ ജോണി ജോര്‍ജ് കുപ്പിക്കു തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. പിന്നീട് പരാതിക്കാരനെയും സുഹൃത്തിനെയും മര്‍ദിച്ചു. ഒളിവിലായിരുന്ന പ്രതികളെ ചിത്രഗിരിയിനിന്നാണ് കസ്റ്റഡിയിലെടുത്തത്. ജോണി ജോര്‍ജിനെതിരേ മേപ്പാടി, ബത്തേരി, മീനങ്ങാടി സ്റ്റേഷനുകളിലും വിഷ്ണുവിനെതിരേ മീനങ്ങാടി സ്റ്റേഷനിലും അഭിജിത്തിനെതിരേ മേപ്പാടി, െൈവത്തിരി, തൊണ്ടര്‍നാട് സ്റ്റേഷനുകളിലും കേസുകളുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles