അമൃത മാങ്ങാടത്തിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

Read Time:1 Minute, 50 Second

ചുണ്ടേല്‍ സ്വദേശിനി അമൃത മങ്ങാടത്തിന്റെ കവിതാസമാഹാരം(ഹൃദയസൂര്യന്‍) സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ പ്രകാശനം ചെയ്തു.

കല്‍പ്പറ്റ:ചുണ്ടേല്‍ സ്വദേശിനി അമൃത മങ്ങാടത്തിന്റെ കവിതാസമാഹാരം(ഹൃദയസൂര്യന്‍)സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ പ്രകാശനം ചെയ്തു. കാവ്യഗുണം തിരിച്ചറിയുന്നില്ലെങ്കില്‍ കവികള്‍ക്കു നിലനില്‍പ്പില്ലെന്നും കവിതയെഴുത്തിനു ഭാഷാബോധവും ഇച്ഛാശക്തിയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ആദ്യപ്രതി സ്വീകരി്ച്ചു.
കൈനാട്ടി പദ്മപ്രഭാ ഗ്രന്ഥാലയത്തില്‍ നടന്ന ചടങ്ങ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. പുസ്തകം ഉസ്മാന്‍ മദാരിക്കു നല്‍കി ഡോ.ഷാനവാസ് പള്ളിയാല്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. എഴുത്തുകാരന്‍ അലി പള്ളിയാല്‍ പുസ്തകം പരിയപ്പെടുത്തി. കവി ശശി വെള്ളമുണ്ട, കവയിത്രി ആര്‍. മാളവിക, പി.എ. ജോസഫ്, ശിഖ, ടി.എന്‍. ശ്രീജിത്, ബീന സുരേഷ്, അമൃത മങ്ങാടത്ത് എന്നിവര്‍ പ്രസംഗിച്ചു. സാഹിത്യ പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles