![](https://keralacorrespondent.com/wp-content/uploads/2024/06/mdma.jpg)
അഖില്‍, മുഹമ്മദ് അസ്നാഫ്, വിഷ്ണുമോഹന്.
മീനങ്ങാടി: 45.81 ഗ്രാം എംഡിഎംഎയുമായി മൂന്നു പേര് പിടിയില്‍. മീനങ്ങാടി കോലംമ്പറ്റ നാലുകണ്ടത്തില്‍ കെ. അഖില്‍(22), മുട്ടില്‍ കുട്ടമംഗലം, തടത്തില്മുഹമ്മദ് അസ്നാഫ്(24), കൃഷ്ണഗിരി അമ്പലപ്പടി അഴകന്‍പറമ്പില്‍ വിഷ്ണു മോഹന്‍(24)എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്ന് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. കൃഷ്ണഗിരി ജൂബിലി ജംഗ്ഷനില്‍ മാലിന്യം ശേഖരിക്കുന്ന ഷെഡിന് സമീപം നില്‍ക്കുകയായിരുന്ന യുവാക്കള്‍ പോലീസിനെ കണ്ട് പരിഭ്രമിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ബാംഗ്ലൂരില്‍നിന്നു വില്പനയ്ക്കു വാങ്ങിയതാണ് എംഡിഎംഎ എന്നാണ് യുവാക്കളുടെ മൊഴി. ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ പി.ജെ. കുര്യാക്കോസ്, എസ്ഐ എം. വിനോദ്കുമാര്‍, എസ്സിപിഒമാരായ പ്രവീണ്‍, സാദിഖ്, ചന്ദ്രന്, സിപിഒ ഖാലിദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.