പരിസ്ഥിതി ബോധവത്കരണ മാരത്തണ്‍ നടത്തി

Read Time:1 Minute, 24 Second

ബത്തേരി കോട്ടക്കുന്നില്‍ പരിസ്ഥിതി ബോധവത്കരണ മാരത്തണ്‍ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ ഫഌഗ് ഓഫ് ചെയ്യുന്നു.

കല്‍പ്പറ്റ:പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മാരത്തണ്‍ സംഘടിപ്പിച്ചു. ബത്തേരി കോട്ടക്കുന്നില്‍നിന്നു കാക്കവയല്‍ ജവാന്‍ സ്മൃതിയിലേക്കായിരുന്നു മാരത്തണ്‍.
പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ ഫ്‌ളാഗ് ഓഫ് ചെയ്തു. ബാബു മൈലമ്പാടി അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയല്‍, പി.എം. സുരേഷ്, രാമകൃഷ്ണന്‍ തച്ചമ്പത്ത്, റോണി കെ. പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. ദേശീയ മാസ്റ്റേഴ്‌സ് താരം എ.കെ.ഗോവിന്ദന്‍, മുന്‍ ഫുട്‌ബോള്‍ താരം പി.എച്ച്. ജയിംസ്, ദേശീയ മാസ്റ്റേഴ്‌സ് ഷോട്ട്പുട്ട് ചാമ്പ്യന്‍ എ.സി. ബേബി, കോളജ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles