കൊളഗപ്പാറമലയിലേക്ക് ജൈവ വൈവിധ്യ പഠനയാത്ര നടത്തി

Read Time:2 Minute, 31 Second

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൊളഗപ്പാറമലയിലേക്ക് നടത്തിയ ജൈവ വൈവിധ്യ പഠനയാത്രയില്‍നിന്ന്.

മീനങ്ങാടി: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൊളഗപ്പാറമലയിലേക്ക് ജൈവ വൈവിധ്യ പഠനയാത്ര നടത്തി. പാതിരിപ്പാറയിലെ സസ്യവൈവിധ്യവും അവയുടെ പാരിസ്ഥതിക പ്രാധാന്യവും സംബന്ധിച്ച് പഞ്ചായത്തിനുവേണ്ടി ഡോ.എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ നിലയം നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ പുതുതലമുറയ്ക്ക് പകരുകയായിരുന്നു യാത്രാലക്ഷ്യം.
സമുദ്രനിരപ്പില്‍നിന്നു 1,022 മീറ്റര്‍ ഉയരത്തില്‍ ഏകദേശം 104 ഏക്കര്‍ വിസ്തീര്‍ണമുള്ളതാണ് കൊളഗപ്പാറമല. 142 ഓളം സസ്യജാതികള്‍ ഇവിടെയുണ്ട്. ഇതില്‍ പകുതിയും ഔഷധമൂല്യമുള്ളതാണ്. പാറയുടെ ഏറ്റവും മുകളിലുള്ള കല്‍ത്താമര, നാഗമുള്ള്, സോമലത തുടങ്ങിയവ അപൂര്‍വ ഇനം സസ്യങ്ങളാണ്. പൂപ്പാതിരി, ചന്ദനം, ദന്തപാല, മോദകം, പെരുംകരിമ്പ, മുക്കണ്ണന്‍, പേഴ്, അമ്പഴം തുടങ്ങിയവയും മലയിലുണ്ട്.
എഎച്ച്ആര്‍ ഡി മോഡല്‍ കോളജ്, എല്‍ദോ മോര്‍ ബസേലിയോസ് കോളജ്, ഗവ.കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, സെന്റ് ഗ്രിഗോറിയോസ് കോളജ്, സെന്റ് മേരീസ് കോളജ് എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 80 ഓളം പേരാണ് യാത്രയില്‍ പങ്കെടുത്തത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍, കെ.പി. നുസ്രത്ത്, ബേബി വര്‍ഗീസ്, ഉഷ രാജേന്ദ്രന്‍, പി.വി. വേണുഗോപാല്‍, ടി.പി. ഷിജു, ലിസി പൗലോസ്, ബിഎംസി കണ്‍വീനര്‍ ഒ.ടി. സുധീര്‍, ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷൈന്‍ രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എംഎസ്എസ്ആര്‍ എഫിലെ സസ്യശാസ്ത്രജ്ഞ ഡോ.സി.എസ്. ധന്യ ക്ലാസെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles