മെഗാ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ലയണ്‍സ് ക്ലബ് കമ്പളക്കാട് നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പ് സബ് ഇന്‍സ്‌പെക്ടര്‍ വി.വി അജീഷ് ഉദ്ഘാടനം ചെയ്യുന്നു.

കമ്പളക്കാട്: ലയണ്‍സ് ക്ലബ് കമ്പളക്കാടും, മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജും ചേര്‍ന്ന് നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പ് കമ്പളക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി.വി അജീഷ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോബിന്‍ജോസ് പാറപ്പുറം അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സജി വടക്കേല്‍, കണിയാമ്പറ്റ പഞ്ചായത്ത് അംഗം നൂര്‍ഷ ചേനോത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അസ്‌ലം ബാവ, അഡോറ സെക്രട്ടറി താരിഖ് കടവന്‍, ക്ലബ് സെക്രട്ടറി കെ.എസ്. സഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, ചര്‍മ്മരോഗ വിഭാഗം, ഹൃദ്രോഗം, ഗര്‍ഭാശയരോഗം എന്നീ വിഭാഗങ്ങളിലായി 250 രോഗികള്‍ ചികിത്സതേടി. സൗജന്യ മരുന്ന് വിതരണവും നടത്തി. ബേബി പുന്നക്കല്‍, കെ.എസ്. ബാബു, നാസര്‍ വള്ളിയില്‍, ഒ.കെ. പാപ്പച്ചന്‍, സിബി തോമസ്, എന്‍.എം. ജോര്‍ജ്, ഷിബു ഐസക്ക് എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles