11 കാരിയെ പീഡിപ്പിച്ച പ്രതിക്ക് തടവും പിഴയും

കല്‍പറ്റ: തിരുനെല്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനൊന്ന് വയസ്സുള്ള മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ അഞ്ച് വര്‍ഷം തടവിനും, പിഴയടക്കാനും കോടതി ശിക്ഷിച്ചു. കാട്ടിക്കുളം രണ്ടാം ഗേറ്റ് കൂപ്പ് കോളനിയിലെ രാജു (46) നെയാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക കോടതി ജഡ്ജി അനസ് വരിക്കോടന്‍ ശിക്ഷിച്ചത്. 2021 ലാണ് കേസിനാസ്പദമായ സംഭവം. തിരുനെല്ലി സി.ഐ പി.എല്‍ ഷൈജുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. എ.എസ്.ഐ വില്‍മ ജൂലിയറ്റ്, സി.പി.ഒ അജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യു.കെ പ്രിയ ഹാജരായി.

0Shares

Leave a Reply

Your email address will not be published.

Social profiles