കോമണ്‍വെല്‍ത്ത് മെഡല്‍ ജേത്രിക്കു അഭിനന്ദനപ്പൂക്കളുമായി ജനപ്രതിനിധികള്‍

കോമണ്‍വെല്‍ത്ത് മെഡല്‍ ജേത്രി ജോസ്‌ന ക്രിസ്റ്റി ജോസിനു ടി. സിദ്ദീഖ് എംഎല്‍എ മെമന്റോ നല്‍കുന്നു.

കല്‍പറ്റ: ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സീനിയര്‍ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇനത്തില്‍ വെങ്കലം നേടിയ ജോസ്‌ന ക്രിസ്റ്റി ജോസിനെ ജനപ്രതിനിധികള്‍ അഭിനന്ദിച്ചു. ടി. സിദ്ദീഖ് എംഎല്‍എയുടെ നേതൃത്വത്തിലാണ് ജനപ്രതിനിധികള്‍ വീട്ടിലെത്തി മെഡല്‍ ജേത്രിയെ അഭിനന്ദിച്ചത്. വാഴവറ്റ തടത്തില്‍ ജോസ്-മോളി ദമ്പതികളുടെ മകളാണ് ജോസ്‌ന. കണ്ണൂര്‍ ജില്ലാ പോലീസ് ഓഫീസില്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജോസ്‌ന തലശേരി സായ് സെന്ററിലാണ് പരിശീലനം നടത്തുന്നത്. വയനാട്ടില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിന്റെ കേന്ദ്രത്തില്‍ ഫെന്‍സിംഗ് പരിശീലനം ആരംഭിച്ച ജോസ്‌ന കഠിനപരിശ്രമത്തിലൂടെ ഉയരങ്ങളിലെത്തുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം അരുണ്‍ദേവ്, വാര്‍ഡ് അംഗം സിന്ധു, പൊതുപ്രവര്‍ത്തകരായ ചന്ദ്രന്‍, സുരേഷ് ബാബു, ബെന്നി, കെ.പി. വിത്സണ്‍, എം.സി. രാജു, ഗോകുല്‍ദാസ് എന്നിവര്‍ എംഎല്‍എയ്‌ക്കൊപ്പം ഉണ്ടായിരുന്നു. താരത്തിനു എംഎല്‍എ മെമന്റോ കൈമാറി.

0Shares

Leave a Reply

Your email address will not be published.

Social profiles