ഓണാഘോഷം: ക്വട്ടേഷന്‍ ക്ഷണിച്ചു

കല്‍പറ്റ: ടൂറിസം വകുപ്പ്, ജില്ല ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംയുക്തമായി സെപ്തംബര്‍ 6 മുതല്‍ 11 വരെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ക്ക് സ്റ്റേജ്, ലൈറ്റ് ആന്‍ഡ് സൗണ്ട് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മുദ്രവെച്ച ക്വട്ടേഷനുകള്‍ മാനന്തവാടിയില്‍ പഴശ്ശിപാര്‍ക്ക് മാനേജര്‍ (9447518159), സുല്‍ത്താന്‍ ബത്തേരിയില്‍ ടൗണ്‍ സ്‌ക്വയര്‍ മാനേജര്‍ (9947042559) കൈവശവും കല്‍പറ്റ ഡി.ടി.പി.സി ഓഫീസിലും സെപ്തംബര്‍ 3 ന് വൈകീട്ട് 3 നകം ലഭിച്ചിരിക്കണം. ഫോണ്‍ 9446072134.

0Shares

Leave a Reply

Your email address will not be published.

Social profiles