സൗരോര്‍ജ്ജനിലയം സ്ഥാപിക്കാന്‍ സബ്‌സിഡി

കല്‍പറ്റ: കാര്‍ഷികമേഖലയിലെ ഇലക്ട്രിക്ക് പമ്പുകള്‍ക്ക് സൗരോര്‍ജ്ജനിലയം സ്ഥാപിക്കാന്‍ അനെര്‍ട്ട് 60 ശതമാനം സബ്‌സിഡി നല്‍കുന്നു. പദ്ധതിയില്‍ ഉത്പാദിപ്പിക്കുന്ന അമിത വൈദ്യുതി വിതരണം ചെയ്ത് പണം തിരികെ നേടാനും വൈദ്യുതി ലഭ്യമല്ലാത്ത കാര്‍ഷിക ഇടങ്ങളില്‍ സോളാര്‍ പമ്പുകള്‍ സ്ഥാപിക്കാനും സബ്‌സിഡി നല്‍കും. ആധാര്‍ കാര്‍ഡ് , വൈദ്യുതി ബില്ലിന്റെ പകര്‍പ്പ്, മുന്‍കൂര്‍ തുക (500 രൂപ), കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന റസീത് സഹിതം അനെര്‍ട്ട് കല്‍പറ്റ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ -ഗ്രിഡ് സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് 40 ശതമാനം സബ്‌സിഡിക്ക് www.buymysun.com രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് 04936 206216, 9188119412

0Shares

Leave a Reply

Your email address will not be published.

Social profiles