വിലയിടിവ്: ചപ്പ് നുള്ളാതെ തേയില തോട്ടങ്ങള്‍ കാടുമൂടുന്നു

ഗൂഡല്ലൂര്‍: തേയിലക്ക് വിലയിടഞ്ഞതിനെത്തുടര്‍ന്ന് ചാപ്പ് നുള്ളാത്തത്തിനാല്‍ തോട്ടങ്ങള്‍ കാടുമൂടുന്നു. നീലഗിരിയിലെ മുഖ്യ കാര്‍ഷിക വിളയായ തേയിലയുടെ വിലയിടിവ് കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്. തോട്ടങ്ങളില്‍ വളമിടല്‍, കാടുവെട്ടല്‍, മരുന്ന് തെളിയിക്കല്‍ തുടങ്ങിയവയൊക്കെ നിലച്ചിരിക്കുകയാണ്. നിലവില്‍ 10 രൂപയാണ് ഒരു കിലോ തേയിലക്ക് ലഭിക്കുന്നത്. തോട്ടങ്ങളില്‍ തേയില നുള്ളുന്നവര്‍ക്കുള്ള കൂലിയും വിലയും നോക്കുമ്പോള്‍ കര്‍ഷകന് വലിയ നഷ്ടമാണ്. ഇതിനാല്‍ തേയില പറിക്കാതെ ഇട്ടിരിക്കയാണ്. വളങ്ങള്‍ അടക്കമുള്ളവക്ക് വില വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം അയ്യങ്കൊല്ലയില്‍ ചേര്‍ന്ന കര്‍ഷക സമ്മേളനവും തേയില 35 രൂപ വില വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles