സര്‍ട്ടിഫിക്കറ്റ് വിതരണവും കോഴ്‌സ് ഉല്‍ഘാടനവും

മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ കോഴ്‌സിന്റെ അഞ്ചാം ബാച്ചിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത നിര്‍വഹിക്കുന്നു

മേപ്പാടി: ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ നടന്നുവരുന്ന മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ കോഴ്‌സിന്റെ അഞ്ചാം ബാച്ചിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത നിര്‍വഹിച്ചു. കോവിഡ് വന്നതിനു ശേഷം മെഡിക്കല്‍ രംഗത്തെ വൈദഗ്ധ്യമുള്ള ആളുകളുടെ ലഭ്യത ആഗോള തലത്തില്‍ കുറഞ്ഞത് കൊണ്ടുതന്നെ മെഡിക്കല്‍ മേഖലയിലെ ആ കുറവുകള്‍ നികത്തുവാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് വിവിധ കോഴ്‌സുകള്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ തുടങ്ങിയത്. അഞ്ചാം ബാച്ച് മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ മുഴുവന്‍ ആളുകള്‍ക്കും ഇതിനോടകം ജോലി ലഭിച്ചു എന്നതും ശ്ലാഘനീയമാണ്. അതുപോലെ മെഡിക്കല്‍ രംഗത്തെ മറ്റൊരു പ്രധാന മേഖലയാണ് മെഡിക്കല്‍ കോഡിംഗ്. ഇന്‍ഷുറന്‍സ്, റിസര്‍ച്ച്, ഫാര്‍മ മേഖലകളില്‍ ഒരുപാടു തൊഴിലവസരങ്ങള്‍ ഉള്ള മെഡിക്കല്‍ കോഡിംഗ് കോഴ്‌സിന്റെ ഉല്‍ഘാടനവും ചടങ്ങില്‍ നടന്നു. വൈസ് ഡീന്‍ ഡോ. എ.പി കാമത്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടുമാരായ ഡോ. വാസിഫ് മായന്‍, ഡോ. അരുണ്‍ അരവിന്ദ്, മെഡിക്കല്‍ റെക്കോര്‍ഡ്‌സ് വിഭാഗം മാനേജര്‍ ശിവപ്രകാശ്, ഡി.ജി.എം സൂപ്പി കല്ലങ്കോടന്‍, എ.ജി.എം ഡോ. ഷാനവാസ് പള്ളിയാല്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles