പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ കിസാന്‍സഭ ധര്‍ണ 31ന്

പുല്‍പള്ളി: കിസാന്‍സഭ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 31നു പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ ധര്‍ണ നടത്തും. ബാങ്കില്‍ വായ്പ വിതരണത്തില്‍ ക്രമക്കേടു നടത്തിയ മുന്‍ ഭരണസമിതിയംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമേതിരേ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചും വായ്പ തട്ടിപ്പ് ഇരകള്‍ക്കു നീതി ലഭ്യമാക്കുക, ബാങ്കിനെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുമാണ് സമരമെന്നു കിസാന്‍സഭ നേതാക്കളായ ടി.ജെ. ചാക്കോച്ചന്‍, ടി.സി. ഗോപാലന്‍, എ.വി. ബിജു, ശിവദാസന്‍, അനില്‍മോന്‍, സി.പി. കുര്യന്‍, മാമച്ചന്‍ എന്നിവര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles