നിയമ പ്രവേശന പരീക്ഷ: കേന്ദ്രം അനുവദിച്ചു

കല്‍പറ്റ: നിയമ ബിരുദ പ്രവേശന പരീക്ഷയ്ക്കു ജില്ലയില്‍ കേന്ദ്രം അനുവദിച്ചു. മാനന്തവാടി ഗവ. എന്‍ജിനിയറിംഗ് കോളജാണ് പരീക്ഷാകേന്ദ്രം. ഇന്നാണ്(വെള്ളി) പരീക്ഷ. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ജില്ലാ കളക്ടര്‍ മുഖേന എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് നല്‍കിയ നിവേദനമാണ് കേന്ദ്രം അനുവദിക്കുന്നതിനു സഹായകമായത്. ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നിയമഗോത്രം പദ്ധതിയിലൂടെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് എല്‍എല്‍ബി പ്രവേശത്തിനു പരിശീലനം നല്‍കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles