നടവയല്‍ സെന്റ് തോമസില്‍ വിജയോത്സവം നടത്തി

നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം കല്ലുവയല്‍ ജയശ്രീ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ വര്‍ഗീസ് വൈദ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

നടവയല്‍: സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവവും ഇഡി ക്ലബ് ഉദ്ഘാടനവും നടത്തി. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും കണ്ണൂര്‍ യൂനിവേഴ്‌സിറ്റി എംഎസ്‌സി പരീക്ഷയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ റോസ് മേരിയെയും ആദരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് സ്വീകരണം നല്‍കി. കല്ലുവയല്‍ ജയശ്രീ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ വര്‍ഗീസ് വൈദ്യന്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മാനേജര്‍ ഫാ.അജയ് തേക്കിലക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. കേണിച്ചിറ എസ്എച്ച്ഒ ബിജു ആന്റണി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ തോമസ് മാത്യു, വാര്‍ഡ് അംഗം സന്ധ്യ ലിഷു, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മിനി ഏബ്രാഹം, സീനിയര്‍ അസിസ്റ്റന്റ് ബിനു ടി. അലക്‌സ് ,പിടിഎ പ്രസിഡന്റ് വിന്‍സന്റ് ചേരവേലില്‍, ജോസ് മാത്യു, ഗ്രേഷ്യസ് നടവയല്‍, ഐറിന്‍ മേരി സജി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles