കൊളവയലില്‍ വാഹനാപകടം; നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

കല്‍പറ്റ: മുട്ടില്‍ കൊളവയലിനടുത്ത് വാഹനാപകടത്തില്‍ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. ദേശീയ പാത 766 ല്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കല്‍പ്പറ്റ മുണ്ടേരിയിലെ സ്‌കൂള്‍ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്‌കൂള്‍ അധ്യാപിക പ്രിന്‍സിയുടെയും ഇളയ മകളായ നയനയാണ് മരിച്ചത്.
എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയാണ് നയന. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ നയനനയെ കല്‍പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles