മഴ; വേമോം പാടത്ത് ഏക്കര്‍കണക്കിന് നെല്‍കൃഷി വെള്ളത്തിലായി

മാനന്തവാടി: കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ വയനാട് ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ വേമോം പാടത്തെ ഏക്കര്‍ക്കണക്കിന് നെല്‍കൃഷിയാണ് വെള്ളത്തിനടിയിലായി. കുത്തിയൊലിച്ചു വന്ന വെള്ളത്തെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടും മൂലം ഏക്കര്‍കണക്കിന് നെല്‍കൃഷി നശിച്ചത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. നാട്ടി ജോലികള്‍ നടത്തി കൊണ്ടിരിക്കെയാണ് ഇന്നലെ ഉച്ച കഴിഞ്ഞ് കനത്ത മഴ പെയ്തത്. ഇതോടെ കര്‍ഷകര്‍ ജോലികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. നടാനായി വരമ്പുകളില്‍ എടുത്ത് വെച്ചിരുന്ന ഞാറ്റടികളും കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ ഒഴുകി പോവുകയായിരുന്നു. വലിയ നഷ്ട്ടമാണ് സംഭവിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. മഴ തുടര്‍ന്നാല്‍ കൂടുതല്‍ സ്ഥലങ്ങളിലെ കൃഷി വെള്ളത്തിനടിയിലാകുമെന്നത് കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles