കല്‍പറ്റ റവന്യു ബ്ലോക്ക് ആരോഗ്യ മേള നാളെ

മേളയുടെ ലോഗോ പ്രകാശനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു

കല്‍പറ്റ: കല്‍പ്പറ്റ റവന്യൂ ബ്ലോക്ക് ആരോഗ്യമേള നാളെ കല്‍പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും. രാവിലെ 10 ന് നടക്കുന്ന ചടങ്ങ് അഡ്വ. ടി. സിദ്ധീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന മുഖ്യപ്രഭാഷണവും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സെയ്തലവി വിഷയാവതരണവും നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആരോഗ്യ മേളയോടനുബന്ധിച്ച് രാവിലെ 9ന് കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ഉദ്ഘാടനവേദിയിലേക്ക് നടത്തുന്ന വിളംബര ജാഥ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഫ്ളാഗ് ഓഫ്‌ചെയ്യും. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ ലോഗോ പ്രകാശനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles