ഹാഷിഷ് ഓയിലുമായി 3 യുവാക്കള്‍ പിടിയില്‍

പുല്‍പള്ളി: പുല്‍പ്പള്ളിയില്‍ കാറില്‍ മയക്കുമരുന്നുമായി സഞ്ചരിച്ച യുവാക്കളെ പിടികൂടി. കെ.സി വിവേക് (26) താമരശ്ശേരി, ലിബിന്‍ രാജന്‍ (26) വേലിയമ്പം, അഖില്‍ (26) വേലിയമ്പം എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈവശം നിന്നും 2 2 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. ഇവര്‍ സഞ്ചരിച്ച കെ.എല്‍. 7 സി. ക്യൂ 5837 നമ്പര്‍ മാരുതി സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തു. പുല്‍പള്ളി സബ് ഇന്‍സ്‌പെക്ടര്‍ സി.ആര്‍ മനോജും സംഘവും പുല്‍പ്പള്ളി ടൗണില്‍ വെച്ച് നടത്തിയ വാനപരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ജൂനിയര്‍ എസ്.ഐ നിഖില്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ നാസര്‍, സിവില്‍ പോലീസ് ഓഫീസര്‍ പ്രജീഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles