പഞ്ചായത്ത് പ്രസിഡന്റായ മകന്റെ ആദരം, മനം നിറഞ്ഞ് അമ്മിണി ടീച്ചര്‍

കാവുംമന്ദം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ മകനില്‍ നിന്നും അധ്യാപക ദിനത്തില്‍ ആദരം ഏറ്റുവാങ്ങി മനസ് നിറഞ്ഞ് സ്‌കൂളിലെ പൂര്‍വ്വ അധ്യാപിക. അധ്യാപക ദിനത്തില്‍ തരിയോട് ജി.എല്‍.പി സ്‌കൂള്‍ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിലാണ് പ്രസിഡന്റ് വി.ജി ഷിബുവില്‍ നിന്നും മാതാവായ അമ്മിണി ടീച്ചര്‍ ആദരം ഏറ്റുവാങ്ങിയത്. പി.ടി.എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ചന്ദ്രന്‍ മടത്തുവയല്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ വെച്ച് പൂര്‍വ്വ അധ്യാപകരായ അമ്മിണി പി.എം, ലീന ഫിലിപ്പ്, ഡെയ്‌സി മാത്യു, അമ്മിണി. പി.എന്‍, മുസ്തഫ.വി, ലില്ലിക്കുട്ടി.എം.എ എന്നിവര്‍ക്കൊപ്പം നിലവില്‍ ജോലി ചെയ്യുന്ന മുഴുവന്‍ അധ്യാപകരെയും ആദരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സന്തോഷ് കോരംകുളം, എം.പി.ടി.എ പ്രസിഡന്റ് രാധിക ശ്രീരാഗ്, പ്രജുഷ, സി.പി ശശികുമാര്‍, സി.സി ഷാലി സംസാരിച്ചു. പ്രധാനാധ്യാപിക ബിന്ദു തോമസ് സ്വാഗതവും എം.പി.കെ ഗിരീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles