വ്യാജ സ്വര്‍ണ മാഫിയയ്‌ക്കെതിരേ നടപടി വേണം:പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍

പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കല്‍പറ്റയില്‍ സംസ്ഥാന പ്രസിഡന്റ് പി.എ. ജോസ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ:വ്യാജ സ്വര്‍ണ മാഫിയയ്‌ക്കെതിരേ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നു ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വ്യാജ സ്വര്‍ണം നിര്‍മിക്കുന്നവരെ പിടികൂടുന്നതിന് സമഗ്രാന്വേഷണം ആവശ്യമാണെന്നു സമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.എ. ജോസ് ഉദ്ഘാടനം ചെയ്തു. തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.ഡി. അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എപി. കൃഷ്ണകുമാര്‍, സെക്രട്ടറി കെ.കെ. ഗോപു, ട്രഷറര്‍ ജയചന്ദ്രന്‍ മറ്റപ്പള്ളി, ജില്ലാ സെക്രട്ടറി ഏലിയാസ് തോട്ടുങ്കല്‍, വൈസ് പ്രസിഡന്റ് കിഷോര്‍ വി. ജോസ്, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി പി.കെ. സുനില്‍കുമാര്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹന്‍കുമാര്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ്, സുല്‍ത്താന്‍ ബത്തേരി താലൂക്ക് പ്രസിഡന്റ് പി.ജെ. ജോണ്‍സണ്‍, ട്രഷറര്‍ ഡാമിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles