ടൂറിസം ജീവനക്കാരുടെ മാര്‍ച്ചും ധര്‍ണയും നാളെ

കല്‍പറ്റ: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലെ താത്കാലിക ജീവനക്കാര്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കുക, പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളിലെ അപാകം പരിഹരിക്കുക, മെഡിക്കല്‍ ഗ്രാറ്റിവിറ്റി, ഇന്‍ഷുറന്‍സ് പരിരക്ഷ, മറ്റ് തൊഴില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്നു കേരള ടൂറിസം വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്(ഐഎന്‍ടിയുസി)ജില്ലാ പ്രസിഡന്റ് സി. ജയപ്രസാദ്, ഡിടിപിസി എംപ്ലോയീസ് യൂണിയന്‍(സിഐടിയു)ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. രാമചന്ദ്രന്‍, കെ.എസ്. ബാബു(എച്ച്എംഎസ്), ഗിരീഷ് കല്‍പ്പറ്റ, കെ.വി. രാജു, കുഞ്ഞിക്കോയ, രാജീവന്‍ എന്നിവര്‍് അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles