ലഹരിമാഫിയക്കെതിരെ വിദ്യാര്‍ത്ഥി പ്രതിരോധം

മേപ്പാടി പഞ്ചായത്ത് എം.എസ്.എഫ് വിദ്യാര്‍ത്ഥി സംഗമം മുസ്്‌ലിം ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.ഹംസ സംഗമം ഉദ്ഘാടനം ചെയ്യുന്നു

മേപ്പാടി: പിടിമുറുക്കുന്ന ലഹരി മാഫിയ, പ്രതിരോധിക്കേണ്ട വിദ്യാര്‍ത്ഥിത്വം എന്ന പ്രമേയത്തില്‍ മേപ്പാടി പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. പുത്തൂര്‍വയല്‍ സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍ മുസ്്‌ലിം ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.ഹംസ സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് സെക്രട്ടറി പി.കെ അഷറഫ് അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ കെ.എം.സി.സി മേപ്പാടി പഞ്ചായത്ത് സെക്രട്ടറി കെ.ടി നിഷാദ് സ്വാഗതം പറഞ്ഞ. ശരീഫ് സാഗര്‍, ബിഷര്‍.സി ക്ലാസെടുത്തു. കാരാടന്‍ നജീബ്, പി. മുഹമ്മദ് കുട്ടി ഹാജി, സഫ് വാന്‍ വെള്ളമുണ്ട, റിന്‍ഷാദ് പനമരം, സി. ശിഹാബ്, ബി. നാസര്‍, ഫായിസ് തലക്കല്‍, ഫസല്‍ മുഹമ്മദ്, പി.പി ശരീഫ്, സി. ഹാരിസ്, മുബഷിര്‍ പി.കെ, കെ. അനസ്, എ.കെ സൈതലവി സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles