കാറില്‍ കടത്തുകയായിരുന്ന 23 കിലോ ചന്ദനം പിടിച്ചെടുത്തു

സുല്‍ത്താന്‍ബത്തേരി: കല്ലുരില്‍നിന്നു കൊടുവള്ളിക്കു കാറില്‍ കടത്തുകയായിരുന്ന 23 കിലോഗ്രാം ചന്ദനം മൂലങ്കാവില്‍ വാഹന പരിശോധനയില്‍ പോലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ടു മൂന്നു പേരെ അറസ്റ്റു ചെയ്തു. ചന്ദനം കടത്തിയ കൊടുവള്ളി മൂത്തന്‍വീട്ടില്‍ ജാഫര്‍(27), ചാലിയില്‍ അബ്ദുല്‍ അസീസ്(38), ഇവര്‍ക്കു ചന്ദനം വിറ്റ കല്ലൂര്‍ ഇരുപ്പാത്തൊടി ഗോപി(69) എന്നിവരെയാണ് സുല്‍ത്താന്‍ ബത്തേരി എസ്.ഐ ജെ. ഷജീമും സംഘവും അറസ്റ്റുചെയ്തത്. ഇന്നലെ വൈകുന്നേരം ആറരയോടെ പരിശോധനയില്‍ കീറി വിറകു പരുവത്തിലാക്കിയ നിലയില്‍ കാറിന്റെ ഡിക്കിയിലാണ് ചന്ദനം കണ്ടെത്തിയത്. കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് ഗോപിയെക്കുറിച്ചു വിവരം ലഭിച്ചത്. പോലീസ് കല്ലൂരിലെത്തിയാണ് ഗോപിയെ അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടില്‍നിന്നു ചന്ദനം വിറ്റുകിട്ടിയ 40,000 രൂപ കണ്ടെടുത്തു. ചന്ദനം എവിടെനിന്നു മുറിച്ചു എന്നതില്‍ വ്യക്തതയായില്ലെന്നു പോലീസ് പറഞ്ഞു. ചന്ദനക്കടത്തിനുപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles