ബൈക്ക് കത്തിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ

കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയ കെ.സി സാജന്റെ ബൈക്ക്.

കൽപറ്റ: ബൈക്ക് കത്തിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ.
വൈത്തിരി സ്വദേശിയായ കെ.സി സാജൻ എന്നയാളുടെ ബൈക്ക് മോഷ്ടിച്ച് കത്തിച്ചു കളഞ്ഞ കേസിലെ പ്രതിയെ വൈത്തിരി പോലീസ് പിടികൂടി. ഈ മാസം 14ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വൈത്തിരി കരിമ്പൻ കണ്ടി പ്രദേശത്ത് കത്തി നശിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ കോളിച്ചാൽ ഉകേരി വീട്ടിൽ ഷാനവാസ് (18) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ പി. സത്യൻ, സലീം, പോലീസ് ഉദ്യോഗസ്ഥരായ രാകേഷ് കൃഷ്ണൻ താഹിർ, ആഷ്ലിൻ, റഷീദ്, വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles