ലഹരി വിരുദ്ധ ജനബോധന്‍ യാത്ര നാളെയും മറ്റന്നാളും ജില്ലയില്‍

കല്‍പറ്റ: കൊട്ടാരക്കര കലയപുരം ആശ്രയാ അഭയ കേന്ദ്രത്തിന്റെയും അനാഥാരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന ലഹരിവിരുദ്ധ ജനബോധന്‍ യാത്ര 21, 22 തിയ്യതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും വ്യാപനവും ഇല്ലാതാക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ 9.30ന് വൈത്തിരിയില്‍ ജില്ലാപര്യടന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കല്‍പ്പറ്റ ടൗണ്‍ ബസ്റ്റാന്റ്, മുട്ടില്‍, മീനങ്ങാടി എന്നിവിടങ്ങളില്‍ പര്യടനം നടത്തി സുല്‍ത്താന്‍ ബത്തേരിയില്‍ സമാപിക്കും. സമാപന സമ്മേളനം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസം പനമരത്ത് വെച്ച് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പണി ഉദ്ഘാടനം നിര്‍വഹിക്കും. കെല്ലൂര്‍ തരുവണ ദ്വാരക,ദ്വാരക സ്‌കൂള്‍ എന്നീ സ്ഥലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സമാപിക്കും. പരിപാടിയില്‍ മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി രത്നവല്ലി എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ് മാസ്റ്റര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കും ഭാരതിയാര്‍ യൂണിവേഴ്സിറ്റി തമിഴ്നാട് സിന്‍ഡിക്കേറ്റ് അംഗവും സൈന്‍ ഫിലോസഫര്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ റാഷിദ് ഗസ്സാലി കൂളിവയല്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജില്ലയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സാമൂഹ്യ സംസ്‌കാരിക സാംസ്‌കാരിക മദ്യവിരുദ്ധ പ്രവര്‍ത്തകരും സംബന്ധിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles