ഫ്രീഡം വാള്‍ അനാച്ഛാദനം ചെയ്തു

കാക്കവയല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ തയ്യാറാക്കിയ ഫ്രീഡംവാള്‍ പി.ടി.എ പ്രസിഡണ്ട് എന്‍. റിയാസ് അനാച്ഛാദനം ചെയ്യുന്നു.

കാക്കവയല്‍: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ കാക്കവയല്‍ ഗവ. ഹയര്‍സെക്കന്ററി
സ്‌കൂള്‍ തയ്യാറാക്കിയ ഫ്രീഡം വാള്‍ വിദ്യാലയത്തിന് സമര്‍പ്പിച്ചു. സ്വാതന്ത്ര്യസമര സ്മരണ വരും തലമുറക്ക് പകര്‍ന്നു നല്‍കുന്ന എട്ടടി വീതിയും പതിനഞ്ചടി നീളവുമുള്ള വര്‍ണ്ണചിത്രം പി.ടി.എ പ്രസിഡണ്ട് എന്‍. റിയാസ് അനാച്ഛാദനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. പി. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. പി. ഉണ്ണികൃഷ്ന്‍, പ്രോഗ്രാം ഓഫീസര്‍ റീന ജോസഫ്, മാസ്റ്റര്‍ അതുല്‍ കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles