കാട്ടാന നെല്‍കൃഷി നശിപ്പിച്ചു

കാട്ടാന നശിപ്പിച്ച എടമല സുരേഷിന്റെ നെല്‍കൃഷി.

തിരുനെല്ലി: കാട്ടാന നെല്‍കൃഷി നശിപ്പിച്ചു. അപ്പപ്പാറ അരമംഗലം എടമല സുരേഷിന്റെ നെല്‍കൃഷിയാണ് കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചത്. പാടത്തിറങ്ങിയ ആന നെല്‍കൃഷി പൂര്‍ണ്ണമായും നശിപ്പിച്ചു. സ്ഥിരമായി കൃഷിയിടത്തില്‍ ആനയിറങ്ങുന്നത് വനം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ കാവല്‍ നില്‍ക്കാന്‍ ജിവനക്കാരില്ലെന്ന മറുപടിയാണ് അധികാരികളുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ട്രഞ്ച് നവികരിക്കുകയോ തൂക്ക് ഫെന്‍സിംഗ് സ്ഥാപിക്കുകയോ ചെയ്ത് കൃഷിയിടത്തിന് സംരക്ഷണം നല്‍കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കൃഷിയിടത്തില്‍ വന്യമൃഗങ്ങള്‍ നാശനഷ്ടങ്ങള്‍ വരുത്താത്ത രീതിയില്‍ പ്രധിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ വനം വകുപ്പ് തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles