റബീഅ് റാലിയും മൗലിദ് സദസും സംഘടിപ്പിച്ചു

റബീഉല്‍ അവ്വല്‍ മാസത്തിന്റെ വിളംബരം വിളിച്ചോതി എസ്.വൈ.എസ് ജില്ലാ കമ്മിറ്റി പടിഞ്ഞറത്തറയില്‍ നടത്തിയ മൗലിദ് റാലി

പടിഞ്ഞാറത്തറ: പ്രവാചക ജന്മദിന മാസമായ റബീഉല്‍ അവ്വല്‍ മാസത്തിന്റെ വിളംബരം വിളിച്ചോതി എസ്.വൈ.എസ് ജില്ലാ കമ്മിറ്റി റാലിയും മൗലിദ് സദസ്സും സംഘടിപ്പിച്ചു. റാലിക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹീം ഫൈസി പേരാല്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കെ മുഹമ്മദ്കുട്ടി ഹസനി,ജനറല്‍ സെക്രട്ടറി കെ എ നാസര്‍ മൗലവി, വി കെ അബ്ദുറഹ്മാന്‍ ദാരിമി, പി സുബൈര്‍ ഹാജി, എ കെ മുഹമ്മദ് ദാരിമി, സിദ്ദീഖ് പിണങ്ങോട്, മുജീബ് ഫൈസി കമ്പളക്കാട്, ടി കെ അബൂബക്കര്‍ മൗലവി, സാജിദ് ബാഖവി, വി അബ്ദുല്ല മൗലവി, എം കെ ഇബ്രാഹീം മൗലവി നേതൃത്വം നല്‍കി നേതൃത്വം നല്‍കി.
ശേഷം നടന്ന പൊതുസമ്മേളനം സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി.ഹംസ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ പ്രമേയ പ്രഭാഷണം നടത്തി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, എം എം ബഷീര്‍, മൊയ്തുട്ടി യമാനി,അബ്ദുല്‍ ലത്തീഫ് വാഫി,അബ്ബാസ് വാഫി സംസാരിച്ചു ജില്ലാ സെക്രട്ടറി കെ എ നാസര്‍ മൗലവി സ്വാഗതവും,വി അബ്ദുല്ല മൗലവി നന്ദിയും പറഞ്ഞു

0Shares

Leave a Reply

Your email address will not be published.

Social profiles