വൈത്തിരി ഉപജില്ലാ കായിക മേള: സ്വാഗത സംഘം രൂപീകരിച്ചു

വൈത്തിരി :ഒക്ടോബർ 13, 14, 15 തിയ്യതികളിൽ പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന വൈത്തിരി ഉപജില്ലാ കായിക മേളയ്ക്ക് സ്വാഗത സംഘം രൂപീകരിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് നാസറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എംപി രാഹുൽ ഗാന്ധി,കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ ടി.സിദ്ധിഖ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ,ബ്ലോക്ക് മെമ്പർ അസ്മ എന്നിവർ രക്ഷാധികാരികൾ ആയും പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ ചെയർമാനും സ്കൂൾ പ്രിൻസിപ്പാൾ പി.പി ശിവസുബ്രഹ്മണ്യൻ ജനറൽ കൺവീനറും ഹെഡ്മാസ്റ്റർമാരായ ടി. ബാബു,സുധീർ പി, റെജി തോമസ് എന്നിവർ ജോ.കൺവീനർമാരുമായ സ്വാഗത സംഘമാണ് രൂപീകരിച്ചത്. വൈത്തിരി ഉപജില്ലയിലെ 120 ഓളം സ്കൂളുകളിൽ നിന്നായി 2500 ഓളം കായിക താരങ്ങൾ അണിനിരക്കുന്ന കായിക മാമാങ്കം വിജയമാക്കി തീർക്കുന്നതിന് സമീപ പ്രദേശങ്ങളിലെ പ്രമുഖരെ ഉൾപ്പെടുത്തി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles