യാക്കോബായ സുറിയാനിസഭ മേഖലാ സംഗമം നടത്തി

കരുണയുടെ ഇടയന്‍ എന്ന സപ്ലിമെന്റ്് ഫാ. ജോസഫ് പള്ളിപ്പാട്ട് മലബാര്‍ ഭദ്രാസനാധിപന്‍ ഗിവര്‍ഗീസ് മോര്‍ സ്തേഫാനോസ് മെത്രാപ്പോലീത്തക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.

മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മാനന്തവാടി മേഖല സംഗമത്തോടനുബന്ധിച്ച് കരുണയുടെ ഇടയന്‍ എന്ന സപ്ലിമെന്റ്് മേഖല പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജോസഫ് പള്ളിപ്പാട്ട് മലബാര്‍ ഭദ്രാസനാധിപന്‍ ഗിവര്‍ഗീസ് മോര്‍ സ്തേഫാനോസ് മെത്രാപ്പോലീത്തക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരംപുഴയില്‍, ഫാ. ബേബി പൗലോസ് ഓലിക്കല്‍, ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. എല്‍ദോ മനയത്ത്, ഭദ്രാസന ജോയിന്റ് സെക്രട്ടറി ബേബി വെളാംകോട്ടില്‍, മാധ്യമം ക്ലൈന്റ്് റിലേഷന്‍സ് മാനേജര്‍ ജോണ്‍ ബേബി, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles