തോട്ടം തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി

കൽപറ്റ:

തോട്ടം തൊഴിലാളികളുടെ അടിസ്ഥാന കൂലി  പ്രതിദിനം 700 രൂപയാക്കി ഉയർത്തണമെന്നും, പ്രതിസന്ധിയുടെ പേര് പറഞ്ഞ് തോട്ടം തൊഴിലാളികളുടെ നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള സ്വതന്ത്ര തോട്ടം തൊഴിലാളി യൂണിയൻ (STU ) വയനാട് കലക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

         തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കേണ്ട കാലാവധി 2022 ഡിസംബറിൽ അവസാനിച്ച് 10 മാസം കഴിഞ്ഞിട്ടും കൂലി പുതുക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ പോലും ആരംഭിക്കാൻ തൊഴിൽ വകുപ്പിനും സർക്കാറിനും സാധിച്ചിട്ടില്ല. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട്  കൂലി പുതുക്കുന്നതിനുള്ള  നടപടികൾ സ്വീകരിക്കണമെന്ന് എസ്ടിയു ധർണ്ണയിലൂടെ ആവശ്യപ്പെട്ടു.

 ധർണ്ണ സമരം എസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറി യു. പോക്കർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.വി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി ടി. ഹംസ സ്വാഗതം പറഞ്ഞു. STU ജില്ല പ്രസിഡന്റ് സി മൊയ്തീൻകുട്ടി, ജനറൽ സെക്രട്ടറി സി മുഹമ്മദ് ഇസ്മായിൽ, ട്രഷറർ അബ്ദുല്ല മടക്കര, കൽപറ്റ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് റസാക്ക്  കൽപ്പറ്റ, എസ് ടി യു ജില്ലാ ഭാരവാഹികളായ അബൂ ഗൂഡലായ്, എ പി ഹമീദ് എന്നിവർ പ്രസംഗിച്ചു. ടി യൂസഫ് നന്ദി പറഞ്ഞു.

 ധർണ്ണക്ക് എസ് ടി യു ഭാരവാഹികളായ റാബിയ കെ, എ.കെ റഫീഖ്, കെ.എം റഹ്മാൻ, എ.കെ സലിം, കെ മൂസ, സി.കെ കരീം, പി. ഷറഫുദ്ദീൻ, പി.ഉമ്മാച്ചു, കെ സാജിത, കെ ഫാത്തിമ നേതൃത്വം നൽകി

0Shares

Leave a Reply

Your email address will not be published.

Social profiles