![](https://keralacorrespondent.com/wp-content/uploads/2022/10/lahari.jpg)
ലഹരി മുക്ത കേരളം ക്യാമ്പയിന് വാര്‍ഡ് മെമ്പര്‍ ജോസ് നെല്ലേടം ഉദ്ഘാടനം ചെയ്യുന്നു.
പുല്‍പ്പള്ളി: മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം ഉയര്‍ത്തുന്നതിനായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ ലഹരി മുക്ത കേരളം ‘ ക്യാമ്പയിന് ഒന്നാംഘട്ട ത്തിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ജോസ് നെല്ലേടം നിര്‍വഹിച്ചു. പെരിക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സുധ നടരാജന്, പി.പി ജോണ്‍, ജോണി പുത്തന്‍ കണ്ടത്തില്‍, വിജേഷ്, വിഷ്ണു, മനോജ്, പ്രിന്‍സിപ്പാള്‍ ടി.എം ബിജു, ഹെഡ്മാസ്റ്റര് കെ.ജി ഷാജി എന്നിവര്‍ സംസാരിച്ചു.