പട്ടികജാതിക്കാര്‍ക്കു പ്രത്യേക ഭവന പദ്ധതി വേണം-പി.കെ.എസ്

കെ.സുഗതന്‍, എം.ജനാര്‍ദനന്‍

കല്‍പറ്റ: പട്ടികജാതിക്കാര്‍ക്കായി പ്രത്യേക ഭവനപദ്ധതി നടപ്പിലാക്കണമെന്നു മേപ്പാടിയില്‍ പട്ടികജാതി ക്ഷേമ സമിതി(പി.കെ.എസ്) വ സമ്മേളനം ആവശ്യപ്പെട്ടു. ജാത ിസര്‍ട്ടിഫിക്കറ്റു ലഭിക്കുന്നതിലെ തടസ്സങ്ങള്‍ നീക്കാന്‍ നിയമനിര്‍മാണം നടത്തുക, എസ്.സി വിദ്യാര്‍ഥികള്‍ക്കു സൗജന്യ ട്യൂഷനു സൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഭാരവാഹികളായി കെ.സുഗതന്‍(പ്രസിഡന്റ്), യു.കരുണന്‍, എസ്.ചിത്രകുമാര്‍, കെ.വിജയന്‍(വൈസ് പ്രസിഡന്റുമാര്‍), എം.ജനാര്‍ദനന്‍(സെക്രട്ടറി), വി.ആര്‍.ശശികുമാര്‍, കെ. വി.രാജു, പി.ആര്‍.നിര്‍മല(ജോയിന്റ് സെക്രട്ടറിമാര്‍), ടി.കെ.അയ്യപ്പന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
സമാപന പൊതുസമ്മേളനം സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കെ.സുഗതന്‍ അധ്യക്ഷത വഹിച്ചു. പി.കെ.എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.കെ.ശാന്തകുമാരി എം.എല്‍.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി. കെ.ശശീന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റംഗം കെ.റഫീഖ് എന്നിവര്‍ പ്രസംഗിച്ചു. എം.ജനാര്‍ദനന്‍ സ്വാഗതവും ശശികുമാര്‍ നന്ദിയും പറഞ്ഞു.

0Shares

One thought on “പട്ടികജാതിക്കാര്‍ക്കു പ്രത്യേക ഭവന പദ്ധതി വേണം-പി.കെ.എസ്

  1. Scheduled Cast……. Every reservation they have yet crying for more and more… That’s why they are SC and we sport surname name… Proud of ourselves!

Leave a Reply

Your email address will not be published.

Social profiles