ബത്തേരിയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു

ഒരാള്‍ കസ്റ്റഡിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌ഫോടക വസ്തു കണ്ടെടുത്തു. കുഴിച്ചിട്ട നിലയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കൈപ്പഞ്ചേരി തങ്ങളത്ത് അഷ്‌റഫ് (47) നെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. നിലമ്പൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ പൊലിസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ജലാറ്റിന്‍ സ്റ്റിക്കുകളും ഫ്യൂസ് വയറുകളും കണ്ടെടുത്തത്. കേസിലെ ഉള്‍പ്പെട്ട മറ്റൊരാളും കസ്റ്റഡിയിലുള്ള അഷ്‌റഫിന്റെ സഹോദരനുമായ നൗഷാദിന്റെ ബന്ധുവിന്റെ പറമ്പില്‍ നിന്നുമാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്. സ്ഥലത്ത് പൊലിസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ ആറ് പേര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടന്നാണ് ലഭ്യമായ വിവരം. 9 ജലാറ്റിന്‍ സ്റ്റിക്കുകളും അഞ്ചര മീറ്റര്‍ ഫ്യൂസ് വയറും 4 മൊബൈല്‍ ഫോണുമാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തത്. സംഭവ സ്ഥലത്ത് ബോംബ്- ഡോഗ് സ്‌ക്വാഡുകള്‍ പരിശോധന തുടരുകയാണ്.

Leave a Reply

Your email address will not be published.

Social profiles