മാനന്തവാടിയില്‍ മിനി തൊഴില്‍ മേള നടത്തി

മാനന്തവാടിയില്‍ മിനി തൊഴില്‍മേള ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കു സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളും പ്രയോജനപ്പെടുത്തുന്നതിന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ നിയുക്തി മിനി തൊഴില്‍ മേള നടത്തി. ന്യുമാന്‍സ് കോളജില്‍ ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബി.ഡി. അരുണ്‍കുമാര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ. ആലിക്കോയ, എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ എന്‍. അജിത്ത് ജോണ്‍, ഇ. മനോജ്, ജൂണിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ബിജു അഗസ്റ്റിന്‍, പ്രിന്‍സിപ്പല്‍ ഫാ.ജസ്റ്റിന്‍ മൂന്നാനാല്‍ എന്നിവര്‍ പ്രസംഗിച്ചു. 20 തൊഴില്‍ദായകരും 812 ഉദ്യോഗാര്‍ഥികളും പങ്കെടുത്തു. 150 പേര്‍ക്ക് നേരിട്ട് നിയമനം ലഭിച്ചു. 309 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു.

0Shares

Leave a Reply

Your email address will not be published.

Social profiles