അരിവയല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉദ്ഘാടനം മെയ് ഒന്നിന്

Read Time:1 Minute, 45 Second

മീനങ്ങാടി: മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിലും ബത്തേരി മുനിസിപ്പാലിറ്റിയിലുമായി വ്യാപിച്ചുകിടക്കുന്ന നെല്ലിക്കണ്ടം(അരിവയല്‍) പാടശേഖരത്തില്‍ കര്‍ഷകര്‍ക്കിനി ആശങ്കയില്ലാതെ വിത്തിടാം. 70 ഹെക്ടര്‍ കൃഷിയിടത്തില്‍ ജലസേചനം സാധ്യമാക്കുന്ന ലിഫ്റ്റ് ഇറിഗേഷഷന്‍ പദ്ധതി യാഥാര്‍ഥ്യമായി. ഷട്ടറോടുകൂടിയ തടയണയും രണ്ട് ഇലക്ട്രിക് മോട്ടോറുകളും കനാലുമടങ്ങിയ പദ്ധതി രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് പ്രാവര്‍ത്തികമാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം മെയ് ഒന്നിനു രാവിലെ ഒമ്പതിനു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ബത്തേരി എം.എല്‍.എ ഐ.സി.ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ എ.ഗീത, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയന്‍, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു, ജില്ലാ പഞ്ചായത്തംഗം സിന്ധു ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്തംഗം ലത ശശി, പഞ്ചായത്തംഗങ്ങളായ പി.വാസുദേവന്‍, സുനീഷ മധുസൂദനന്‍, ധന്യ സാബു തുടങ്ങിയവര്‍ പങ്കെടുക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles