വൈത്തിരി വട്ടപ്പാറയില്‍ ആനശല്യം കലശലായി

വൈത്തിരി: പഞ്ചായത്തിലെ പഴയവൈത്തിരി വട്ടപ്പാറയില്‍ കാട്ടാനശല്യം കലശലായി. കൃഷിയിടങ്ങളില്‍ ഒറ്റയ്ക്കും കൂട്ടായും ഇറങ്ങുന്ന ആനകള്‍ കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കുകയാണ്. തെങ്ങ്, വാഴ, കമുക് തുടങ്ങിയവ തിന്നും പിഴുതുമാണ് നശിപ്പിക്കുന്നത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. ചുറ്റുമുള്ള വേലികള്‍ മരങ്ങള്‍ മറിച്ചിട്ടു തകര്‍ത്താണ് ആനകള്‍ കൃഷിയിടങ്ങളില്‍ കയറുന്നത്. ദിവസവും സന്ധ്യയോടെയാണ് ആനകളുടെ കാടിറക്കം. കൃഷിയിടത്തില്‍നിന്നു തുരത്താന്‍ ശ്രമിക്കുമ്പോള്‍ ആനകള്‍ ആളുകള്‍ക്കുനേരേ പാഞ്ഞടുക്കുകയാണ്. ഇതുകാരണം ആനകള്‍ വിളകള്‍ തിന്നുന്നതു നോക്കിനില്‍ക്കാന്‍ മാത്രമാണ് കര്‍ഷകര്‍ക്കു കഴിയുന്നത്. ആനക്കൂട്ടം പലപ്പോഴും പകലും കൃഷിയിടങ്ങളില്‍ കൂസലില്ലാതെ ചുറ്റിത്തിരിയുകയാണ്. പതിറ്റാണ്ടുകളായുള്ള കര്‍ഷകരുടെ അധ്വാനമാണ് ഒറ്റ രാത്രികൊണ്ട് കാട്ടാനകള്‍ ഇല്ലാതാക്കുന്നത്. ആന ഇറങ്ങിയ വിവരം വനം അധികാരികളെ അറിയിച്ചാലും പ്രത്യേക ഫലമില്ലെന്നു കൃഷിക്കാര്‍ പറയുന്നു.

റിപ്പോര്‍ട്ട്: മുഹമ്മദ് ജൂനൈദ്.

Leave a Reply

Your email address will not be published.

Social profiles